തെലങ്കാനയില്‍ ചന്ദ്രശേഖര റാവു മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

ജ്യോല്‍സ്യരുടെ നിര്‍ദേശപ്രകാരമാണ് സത്യപ്രതിജ്ഞാ സമയം ഉച്ചയ്ക്ക് 1.34 ആക്കിയത്. ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

Update: 2018-12-12 13:35 GMT

ഹൈദരാബാദ്: ഉജ്ജ്വലവിജയം നേടിയ തെലങ്കാനയില്‍ മുഖ്യമന്ത്രിയായി ടിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു വീണ്ടും മുഖ്യമന്ത്രിയാവും. സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 1.34ന് രാജ്ഭവനില്‍ നടക്കും.

ജ്യോല്‍സ്യരുടെ നിര്‍ദേശപ്രകാരമാണ് സത്യപ്രതിജ്ഞാ സമയം ഉച്ചയ്ക്ക് 1.34 ആക്കിയത്. ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. നേരത്തേ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒമ്പതുമാസം ബാക്കിനില്‍ക്കെയാണ് ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിട്ടത്. 119 അംഗ സഭയില്‍ 88 സീറ്റില്‍ വിജയിച്ചാണ് ചന്ദ്രശേഖര റാവു തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയാവുന്നത്. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ തെലങ്കാന ഭവനില്‍ യോഗം ചേര്‍ന്ന് ചന്ദ്രശേഖര റാവുവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും.

അതിനിടെ, മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. 121 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒപ്പിട്ട കത്തും കൈമാറി. 

Tags:    

Similar News