ബസ് കാത്തുനിന്ന യുവതിയെ ലിഫ്റ്റ് നല്കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു
യുവതിയുടെ പരാതിയില്‍ പോലിസ് കേസെടുത്ത് പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂന്നാമന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലിസ് അറിയിച്ചു.
ലഖ്നൗ: വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാമ്ലി ജില്ലയില്‍ നിന്ന് ഹരിയാനയിലെ വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെയാണ് പീഡിപ്പിച്ചത്.
കാറിലെത്തിയ മൂന്നുപേര്‍ യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. കാറില്‍ കയറിയ യുവതിയെ ജഹന്‍പുര ഗ്രാമത്തിന് സമീപമുള്ള കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലിസ് കേസെടുത്ത് പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂന്നാമന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലിസ് അറിയിച്ചു.