വാട്‌സ് ആപ്പിലെ അശ്ലീല-ഭീഷണി സന്ദേശങ്ങള്‍; പരാതിപ്പെട്ടാല്‍ ഉടന്‍ നടപടി

അശ്ലീല സന്ദേശങ്ങളോ മോശം പരാമര്‍ശങ്ങളുളള സന്ദേശങ്ങളോ വധഭീഷണികളോ ലഭിച്ചാല്‍ അവയുടെ സ്‌ക്രീന്‍ ഷോട്ടുകളും മെസേജ് വന്ന നമ്പരും അടക്കം ccaddn-dot@nic.in എന്ന ഇമെയിലില്‍ പരാതിപ്പെടാമെന്ന് ടെലികോം ഡിപ്പാര്‍ട്‌മെന്റ് കണ്‍ട്രോളര്‍ ഓഫ് കമ്യൂണിക്കേഷന്‍സ് ആശിഷ് ജോഷി ട്വറ്റ് ചെയ്തു.

Update: 2019-02-23 20:25 GMT

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ അശ്ലീല-ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഇനി എളുപ്പത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. ടെലികോം ഡിപ്പാര്‍ട്ട് മെന്റാണ് ഇ-മെയില്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കിയത്. പരാതി ഉടനെ പോലിസിന് കൈമാറി നടപടി സ്വീകരിക്കും.

അശ്ലീല സന്ദേശങ്ങളോ മോശം പരാമര്‍ശങ്ങളുളള സന്ദേശങ്ങളോ വധഭീഷണികളോ ലഭിച്ചാല്‍ അവയുടെ സ്‌ക്രീന്‍ ഷോട്ടുകളും മെസേജ് വന്ന നമ്പരും അടക്കം ccaddn-dot@nic.in എന്ന ഇമെയിലില്‍ പരാതിപ്പെടാമെന്ന് ടെലികോം ഡിപ്പാര്‍ട്‌മെന്റ് കണ്‍ട്രോളര്‍ ഓഫ് കമ്യൂണിക്കേഷന്‍സ് ആശിഷ് ജോഷി ട്വറ്റ് ചെയ്തു. പരാതികള്‍ നടപടികള്‍ക്കായി പൊലീസിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാട്‌സ്ആപ്പില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മോശം സന്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.




Tags:    

Similar News