ഗുജറാത്തിൽ നിന്ന് 25,000 ഡോസ് റെംഡെസിവർ വാങ്ങാൻ ഉത്തരവിട്ട് യോ​ഗി

25000 റെംഡിസിവർ ഡോസുകൾ എത്തിക്കുവാനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Update: 2021-04-14 07:31 GMT

ലഖ്‌നോ: ഉത്തർപ്രദേശിലെ റെംഡെസിവിറിന്റെ കുറവ് കണക്കിലെടുത്ത് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് 25,000 ഡോസ് അടിയന്തര അടിസ്ഥാനത്തിൽ വാങ്ങാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന ആരോഗ്യ വകുപ്പിന് നിർദേശം നൽകി.

25000 റെംഡിസിവർ ഡോസുകൾ എത്തിക്കുവാനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ റെംഡെസിവിർ ഒരു പ്രധാന ആന്റി വൈറൽ മരുന്നായി കണക്കാക്കപ്പെടുന്നു.

രാജ്യത്തെ കൊവിഡ് സ്ഥിതി മെച്ചപ്പെടുന്നതുവരെ റെംഡെസിവിർ, റെംഡെസിവിർ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐ) കയറ്റുമതി ചെയ്യുന്നത് നേരത്തെ കേന്ദ്രം നിരോധിച്ചിരുന്നു.

ചൊവ്വാഴ്ച ഉത്തർപ്രദേശിൽ 18,021 പുതിയ കൊവിഡ് കേസുകളും 85 മരണങ്ങളും റിപോർട്ട് ചെയ്തു. അതേസമയം ​ഗുജറാത്തിലെ സ്ഥിതി​ഗതികൾ വഷളായിക്കൊണ്ടിരിക്കുന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്. ബെഡുകൾ ഒഴിവില്ലാത്തതിനാല്‍ ഗുജറാത്തിലെ അഹ്മദാബാദില്‍ കൊവിഡ്‌ ആശുപത്രിക്ക്‌ മുന്നില്‍ രോഗികളുകളുമായി ക്യൂ നില്‍ക്കുന്ന ആംബുലന്‍സുകളുടെ നീണ്ടനിര വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 

Similar News