സിആര്‍പിഎഫ് ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു

ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇയാളെ നിയോഗിക്കപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.

Update: 2019-12-10 07:39 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നു. നാലു പേര്‍ക്ക് പരിക്ക്. സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡറായ ഷാഹുല്‍ ഹര്‍ഷാന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. സിആര്‍പിഎഫിലെ 226 ബറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ ദീപേന്ദപ് യാദവാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇയാളെ നിയോഗിക്കപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്കേറ്റ ജവാന്‍മാരെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണിത്.

Tags:    

Similar News