സിര്‍ആര്‍പിഎഫ് ജവാന്‍ മൂന്നു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു

Update: 2019-03-21 11:52 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉദംപൂരില്‍ മൂന്നു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന് സിആര്‍പിഎപ് ജവാന്‍ ആത്മഹത്യക്കു ശ്രമിച്ചു. ഉമേദ്‌സിങ്, പൊകാര്‍മല്‍, യോഗേന്ദ്ര ശര്‍മ എന്നിവരാണ് അജിത് കുമാര്‍ എന്ന സഹപ്രവര്‍ത്തകന്റെ വെടിയേറ്റു സൈനിക ക്യാമ്പില്‍ മരിച്ചത്. മുന്നുപേരെയും വെടിവച്ച അജിത് കുമാര്‍ ശേഷം സ്വയം വെടിവക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു സിആര്‍പിഎഫ് കമാന്‍ഡന്റ് ഹരീന്ദ്ര കുമാര്‍ പറഞ്ഞു. 

Tags: