ഭര്‍ത്താവില്‍ നിന്നും വധഭീഷണി; യുപി മന്ത്രിയുടെ ഭാര്യ മോദിക്കും യോഗിക്കും കത്തയച്ചു

ഭര്‍ത്താവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഭാര്യ നരേന്ദ്രമോദിക്കടക്കം പരാതി നല്‍കിയത്. ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും പരാതി നല്‍കാന്‍ നിരവധിത്തവണ ശ്രമിച്ചതാണെന്നും നീതു വ്യക്തമാക്കി.

Update: 2019-09-27 06:13 GMT

ലക്‌നൗ: ഭര്‍ത്താവില്‍ നിന്നും വധഭീഷണി നേരിടുന്നതായി യുപി മന്ത്രിയുടെ ഭാര്യ. പരാതിയുമായി യുപി മന്ത്രി ബാബു റാം നിഷാദിന്റെ ഭാര്യ നീതു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു.

ഭാര്യ ആവശ്യത്തിലധികം പണം ചിലവഴിക്കുന്നതിനാല്‍ യോജിച്ച് പോകാന്‍ സാധിക്കുന്നില്ലെന്നും വ്യക്തമാക്കി വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഭാര്യ നരേന്ദ്രമോദിക്കടക്കം പരാതി നല്‍കിയത്. ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും പരാതി നല്‍കാന്‍ നിരവധിത്തവണ ശ്രമിച്ചതാണെന്നും നീതു വ്യക്തമാക്കി.


Tags:    

Similar News