ഇത് ഒരാഴ്ചത്തെ യുദ്ധമല്ല; നമുക്ക് നിര്‍ണായക വിജയം നേടണം-അരുണ്‍ ജെയ്റ്റ്‌ലി

പുല്‍വാമ ആക്രമണത്തിനു ശേഷം നടന്ന മന്ത്രിതല സുരക്ഷാ സമിതിയുടെ യോഗത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ മുന്നറിയിപ്പ്

Update: 2019-02-23 03:01 GMT

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ രാജ്യം കടുത്ത ദേഷ്യത്തിലാണെന്നും പാകിസ്താനെ പോലെയുള്ള രാഷ്ട്രങ്ങള്‍ നടത്തുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പാകിസ്താന്‍ ഒരു കടുവയെ ഇറക്കിവിട്ടു. എന്നാല്‍ കടുവയ്ക്ക് ഒരിക്കലും സ്വന്തം മല്‍സരിക്കാനാവില്ല. ഇത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യുദ്ധമല്ല. പല സഖ്യങ്ങളുമുണ്ടാവും.ഒരു സ്ഥാപനത്തേക്കാള്‍ രാജ്യമാണ് പ്രധാനം. എങ്കിലും നിര്‍ണായക വിജയം നമുക്ക് നേടണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ തെളിവ് ചോദിക്കുന്ന പ്രധാനമന്ത്രി ഇംറാന്‍ ഖാനെയും ജെയ്റ്റ്‌ലി വിമര്‍ശിച്ചു. ഇന്റലിജന്‍സ് തെളിവ് വേണമെന്നാണ് അവര്‍ പറയുന്നത്. കണ്ണില്ലാത്ത ക്രൂരതയ്‌ക്കെതിരേയാണ് നടപടിയെടുക്കേണ്ടത്. പക്ഷേ ഇവിടെ, നമ്മുടെ രാജ്യത്ത് ഒരാള്‍ ഇരിക്കുന്നുണ്ട്. അവര്‍ നടപടി തുടങ്ങിയാല്‍ നിങ്ങള്‍ കുറ്റം സമ്മതിക്കും. നിങ്ങളുടെ നാട്ടില്‍ തന്നെയുള്ളവര്‍ പറയുന്നു. ഞങ്ങളാണ് അത് ചെയ്തതെന്ന്. അത് തന്നെ അവരുടെ കുറ്റസമ്മതമാണ്. പുല്‍വാമ ആക്രമണത്തിനു ശേഷം നടന്ന മന്ത്രിതല സുരക്ഷാ സമിതിയുടെ യോഗത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ മുന്നറിയിപ്പ്. ആക്രമത്തിനു ശേഷം ഇന്ത്യ പാകിസ്താനില്‍നിന്നുള്ള ചരക്കുകള്‍ ഇറക്കുമതി ചെയ്യാനുള്ള നികുതി 200 ശതമാനം ഉയര്‍ത്തിയിരുന്നു. മാത്രമല്ല, പാകിസ്താനെ ഐക്യരാഷ്ട്ര സഭയില്‍ ഒറ്റപ്പെടുത്താന്‍ നിരവധി നീക്കങ്ങളാണു നടത്തുന്നത്. പാകിസ്താനുമായി നിരവധി മേഖലകളില്‍ ബന്ധമുണ്ട്. എന്നാല്‍, പാകിസ്താന്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമാണെന്നു തെളിയിക്കാന്‍ യാതൊരു തെളിവും ആവശ്യമില്ല. അവിടെ നിരവധി ഭീകരഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

    ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്, ആധാര്‍ രഹസ്യ ചോര്‍ച്ച തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങളെ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഇതെല്ലാം മോദി സര്‍ക്കാരിനെതിരേ വ്യാജമായി പടച്ചുണ്ടാക്കുന്നതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.




Tags:    

Similar News