ബിജെപിയുടെ ഹോളി ആഘോഷത്തിനിടെ വേദി തകര്‍ന്ന് നിരവധി പേര്‍ക്കു പരിക്ക്

കിസാന്‍ മോര്‍ച്ചയുടെ നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു

Update: 2019-03-23 06:09 GMT

ലക്‌നോ: ബിജപി സംഘടിപ്പിച്ച ഹോളി ആഘോഷത്തിനിടെ വേദി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ സാംഭാലില്‍ വെള്ളിയാഴ്ചയാണ് സംഭവം. കിസാന്‍ മോര്‍ച്ചയുടെ നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.




Tags: