ഹരിയാനയിലെ ഗ്രാമത്തില്‍ രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് മരിച്ചത് ആറ് കുട്ടികള്‍

വൃത്തിഹീനമായ സാഹചര്യവും കുടിവെള്ളത്തില്‍ മലിനജലം കലരുകയും ചെയ്തതാണ് രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Update: 2021-09-15 18:30 GMT

ഛണ്ഡീഗഢ്: ഹരിയാനയിലെ പല്‍വാലില്‍ പനി ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് കുട്ടികള്‍. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ ആരും കൊവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്നും ആര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പത്ത് വയസ്സിന് താഴെയുള്ളവരാണ് മരണപ്പെട്ട കുട്ടികള്‍ എല്ലാവരും.

വൃത്തിഹീനമായ സാഹചര്യവും കുടിവെള്ളത്തില്‍ മലിനജലം കലരുകയും ചെയ്തതാണ് രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. യഥാര്‍ഥ കാരണം അന്വേഷിച്ചുവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി പരിശോധന നടത്താന്‍ ദ്രുതകര്‍മ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ക്കൊപ്പം പകര്‍ച്ചവ്യാധി നിയന്ത്രണ സംഘത്തിന്റേയും പരിശോധന ഈ മേഖലയില്‍ നടക്കുന്നുണ്ട്. 

Similar News