ബാബരി മസ്ജിദ് ചരിത്രവും രാഷ്ട്രീയവും; ന്യൂഡല്‍ഹിയില്‍ എസ്ഡിപിഐ പ്രദര്‍ശനം
ബാബരി മസ്ജിദിന്റെ ചരിത്രവും ബാബരി ധ്വംസനത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും തുറന്നു കാട്ടുന്നതായിരുന്നു പ്രദര്‍ശനം. രാജ്യവ്യാപകമായി നടക്കുന്ന ബാബരി കാംപയിന്റെ തുടര്‍ച്ചയായാണ് ഡല്‍ഹിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് യഥാസ്ഥാനാത്ത് പുന:നിര്‍മിക്കണം എന്ന കാംപയിന്റെ ഭാഗമായി എസ്ഡിപിഐ ഡല്‍ഹി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് പ്രദര്‍ശനം സംഘടിപ്പിച്ചു. ഡല്‍ഹി ജാമിയ നഗര്‍ ഷെഹീന്‍ ബാഗില്‍ സംഘടിപ്പിച്ച പരിപാടി എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ശറഫുദ്ദീന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദിന്റെ ചരിത്രവും ബാബരി ധ്വംസനത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും തുറന്നു കാട്ടുന്നതായിരുന്നു പ്രദര്‍ശനം. രാജ്യവ്യാപകമായി നടക്കുന്ന ബാബരി കാംപയിന്റെ തുടര്‍ച്ചയായാണ് ഡല്‍ഹിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലീം അഹ്മദ് റഹ്മാനി, ഡല്‍ഹി സംസ്ഥാന കണ്‍വീനര്‍ ഡോ. നിസാമുദ്ദീന്‍ ഖാന്‍, ദേശീയ നേതാക്കളായ ഷെഹീന്‍ കൗസര്‍, പോപുലര്‍ഫ്രണ്ട് നോര്‍ത്ത് സോണ്‍ പ്രസിഡന്റ് എ എസ് ഇസ്മയില്‍, സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, നോര്‍ത്ത് സോണ്‍ സെക്രട്ടറി അനീസ് അന്‍സാരി, പി ആര്‍ ഡയറക്്ടര്‍ ഡോ. മുഹമ്മദ് ഷമൂന്‍, നേതാക്കളായ അബ്ദുല്‍ മുഖ്വീത്, മുഹമ്മദ് ഇല്ല്യാസ്, പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. നൂറുകണക്കിന് പേരാണ് പ്രദര്‍ശന നഗരിയില്‍ എത്തിയത്. എസ്ഡിപിഐ നേതാക്കള്‍ ബാബരിയുടെ ചരിത്രവും രാഷ്ട്രീയവും ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കി.