ദലിത് വിരുദ്ധ നയം: ബിജെപി വിട്ട മുന്‍ എംപിയും എസ്പി നേതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നു
പ്രിയങ്കാ ഗാന്ധി സ്ഥാനമേറ്റെടുത്ത ശേഷം പാര്ട്ടിയിലെത്തുന്ന പ്രമുഖ നേതാക്കളാണ് ഇരുവരും
ന്യൂഡല്‍ഹി: ബിജെപിയുടെ ദലിത് വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ബറെയ്‍ച് മണ്ഡലം മുന്‍ എംപി സാവിത്രി ഭായ് ഫുലെയും എസ്പി നേതാവ് രാകേഷ് സച്ചനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദില്ലിയില്‍ എഐസിസി ഓഫിസില്‍ നടന്ന ചടങ്ങിലാണ് സാവിത്രി ബായ് ഫുലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് പ്രവേശനം. കോണ്‍ഗ്രസുമായി സഖ്യമാവാതെ എസ്പി-ബിഎസ്പി സഖ്യമാണ് ഉത്തര്‍പ്രദേശില്‍ മല്‍സരിക്കുന്നത്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് കണക്കുകൂട്ടല്‍. പ്രിയങ്കാ ഗാന്ധി സ്ഥാനമേറ്റെടുത്ത ശേഷം പാര്ട്ടിയിലെത്തുന്ന പ്രമുഖ നേതാക്കളാണ് ഇരുവരും.