ബിഹാറിൽ ഉദ്ഘാടനം ചെയ്ത് ഒരു മാസത്തിനുള്ളിൽ പാലം തകർന്നു വീണു

263 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

Update: 2020-07-16 08:51 GMT

ഗോപാൽഗഞ്ച്: ബിഹാറിൽ പാലം തകർന്ന് പുഴയിൽ വീണു. ഉദ്ഘാടനം നിർവഹിച്ച് 29 ദിവസത്തിനുള്ളിലാണ് പാലം തകർന്നു വീണത്. ഇന്നലെയാണ് സംഭവം. ഗോപാൽഗഞ്ചിൽ ഗണ്ഡക് നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്ന് വീണത്.

നാല് ദിവസമായി തുടരുന്ന മഴയെ തുടർന്ന് നദിയിൽ ജന നിരപ്പ് ഉയർന്ന നിലയാണുള്ളത്. ഇന്നലെ വൈകിട്ടാണ് പാലം തകർന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല. മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 263 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് രംഗത്തെത്തി. 263 കോടി മുടക്കിയ പാലത്തിന് പക്ഷേ തകർന്നു വീഴാൻ വെറും 29 ദിവസം മാത്രമാണ് വേണ്ടിവന്നതെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ബിഹാറിൽ സർക്കാരിന്റെ കൈയിട്ട് വാരലാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Similar News