ഇതാണോ നിങ്ങള്‍ പറയുന്ന നോര്‍മല്‍; കശ്മീര്‍ സന്ദര്‍ശിച്ച റാണാ അയ്യൂബ് ചോദിക്കുന്നു

Update: 2019-08-30 08:38 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 370ാം വകുപ്പ് റദ്ദാക്കിയ ശേഷമുള്ള കശ്മീരിന്റെ അവസ്ഥ വിവരിച്ച് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ റാണാ അയ്യൂബ്. ജമ്മുകശ്മീരില്‍ കാര്യങ്ങളെല്ലാം നോര്‍മല്‍ ആണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൂര്‍ണമായും തള്ളിക്കളയുന്നതാണ് കശ്മീര്‍ സന്ദര്‍ശന ശേഷമുള്ള റാണാ അയ്യൂബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കശ്മീരില്‍ നിന്നും ഇപ്പോഴാണ് തിരിച്ചെത്തിയത്. അര്‍ധരാത്രി നടക്കുന്ന റെയ്ഡുകളില്‍ 12 കാരന്‍ പോലും കസ്റ്റഡിയിലാവുകയും മര്‍ദനത്തിനിരയാവുകയും ചെയ്യുന്നു. സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുമെന്നു ഭീഷണിപ്പെടുത്തപ്പെടുന്നു. യുവാക്കള്‍ ഇലക്ട്രിക് ഷോക്കിന് ഇരയാവുന്നു. ഇതാണ് നിങ്ങള്‍ പറയുന്ന നോര്‍മല്‍ അവസ്ഥ. കശ്മീര്‍ താഴ്‌വര ഇതുവരെ കണ്ടതില്‍ എറ്റവും മോശമായ അവസ്ഥയാണ് ഇപ്പോഴത്തേത്- പോസ്റ്റില്‍ റാണാ അയ്യൂബ് വ്യക്തമാക്കുന്നു.  

Full View

Tags:    

Similar News