പ്രവേശന പരീക്ഷാ നടത്തിപ്പ്: മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

'മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുകയാണ്. ജെഇഇ നീറ്റ് പരീക്ഷാര്‍ത്ഥികളുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും യഥാര്‍ത്ഥ ആശങ്കകളെയും ആവശ്യങ്ങളെയും അഹങ്കാരം മൂലം കേന്ദ്രം അവഗണിക്കുകയാണ്. ശൂന്യമായ മുദ്രാവാക്യങ്ങള്‍ക്ക് പകരം അവര്‍ക്ക് ജോലി നല്‍കൂ.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Update: 2020-09-02 07:20 GMT

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ നടത്തിപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

'മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുകയാണ്. ജെഇഇ നീറ്റ് പരീക്ഷാര്‍ത്ഥികളുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും യഥാര്‍ത്ഥ ആശങ്കകളെയും ആവശ്യങ്ങളെയും അഹങ്കാരം മൂലം കേന്ദ്രം അവഗണിക്കുകയാണ്. ശൂന്യമായ മുദ്രാവാക്യങ്ങള്‍ക്ക് പകരം അവര്‍ക്ക് ജോലി നല്‍കൂ.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ എട്ട് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്തും. കമ്പൈന്‍ഡ് ഹയര്‍സെക്കന്ററി ലെവല്‍ പരീക്ഷ, ജൂനിയര്‍ എഞ്ചിനീയര്‍ സെലക്ഷന്‍ പരീക്ഷ, കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രവേശന പരീക്ഷകള്‍ നടത്തിയതിനെതിരെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. 

Tags:    

Similar News