നോട്ട് നിരോധനം അന്വേഷിക്കും: തൃണമൂല്‍ പ്രകടനപത്രിക

Update: 2019-03-27 14:47 GMT

കൊല്‍ക്കത്ത: പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ മോദിയുടെ നോട്ട് നിരോധനമടക്കമുള്ള നടപടികളില്‍ വിശദമായ അന്വേഷണം നടത്തുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടനപത്രിക. നീതി ആയോഗിനു പകരം പ്ലാനിങ് കമ്മീഷനെ തിരികെ കൊണ്ടുവരും, ജിഎസ്ടി പുനപ്പരിശോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പശ്ചിമ ബംഗാളിലെയും ജാര്‍ഖണ്ഡിലെയും പ്രത്യേക പോലിസ് ഒബ്‌സര്‍വറായി ബിഎസ്എഫ് മുന്‍ ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മയെ നിയോഗിച്ച നടപടിയെ മമത പരിപാടിയില്‍ വിമര്‍ശിച്ചു. സര്‍വീസിലിരിക്കുന്ന കാലത്ത് യൂനിഫോമില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനു വിമര്‍ശനം നേരിട്ടയാളാണ് ശര്‍മ. 

Tags: