പെട്രോളിന് വിമാന ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില

പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസൽ 35 പൈസയും കൂട്ടി

Update: 2021-10-19 09:17 GMT

മുംബൈ: നിരത്തിലോടുന്ന വാഹനങ്ങളിൽ നിറയ്ക്കുന്ന പെട്രോളിന് വിമാനത്തിൽ ഉപയോഗിക്കുന്ന എടിഎഫ് ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില.

ഡൽഹിയിൽ കിലോ ലിറ്ററിന് 79,020.16 രൂപയാണ് (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) എടിഎഫ് വില. അതായത് ലിറ്ററിന് 79 രൂപ മാത്രം! പെട്രോളിന് ഇവിടെ ലിറ്ററിന് 105.84 രൂപയും. 26.84 രൂപ അധികം. -33.97 ശതമാനം ഉയർന്ന തുക.

പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസൽ 35 പൈസയും കൂട്ടി. തുടർച്ചയായി നാലാം ദിവസമാണ് വർധന. 

Similar News