''ലോകം ആ കരച്ചില്‍ കേള്‍ക്കുന്നുണ്ട്''; കശ്മീരി ഐഎഎസ് ഓഫിസറുടെ രാജിയില്‍ ആഞ്ഞടിച്ച് ചിദംബരം

കഴിഞ്ഞ ദിവസമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ താന്‍ രാജിവച്ച് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നു പ്രഖ്യാപിച്ചത്.

Update: 2019-01-10 07:26 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ സൈന്യം നടത്തുന്ന തുടര്‍ച്ചയായ കൊലപാതകങ്ങളിലും കേന്ദ്രം ഇടപെടാത്തതിലും പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവയ്ക്കുകയാണെന്ന പ്രഖ്യാപനത്തില്‍ മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. കഴിഞ്ഞ ദിവസമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ താന്‍ രാജിവച്ച് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നു പ്രഖ്യാപിച്ചത്. ''അദ്ദേഹത്തിന്റെ കരച്ചില്‍ ലോകം കേള്‍ക്കുന്നുണ്ട്, ഇത് കശ്മീരികളുടെ വേദനയും പ്രതിരോധവുമാണെന്നും'' ചിദംബരം ട്വിറ്ററില്‍ കുറിച്ചു. വളരെ സങ്കടകരമാണ്. ഷാ ഫൈസലിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിലെ ഓരോ വാക്കും ബിജെപി സര്‍ക്കാരിനെതിരായ സത്യസന്ധമായ വിചാരണയാണ്. ലോകം ആ കരച്ചില്‍ കേള്‍ക്കുന്നുണ്ടെന്നും ചിദംബരം വ്യക്തമാക്കി. 

Tags:    

Similar News