കയറ്റുമതി നിരോധനം; ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഉള്ളി ചീഞ്ഞഴുകുന്നു

നശിച്ച ഉൽ‌പന്നങ്ങൾ ഉപേക്ഷിച്ച് ബാക്കി ഭാഗങ്ങൾ തിരികെ കൊണ്ടുവന്ന് സംസ്ഥാനത്തെ മൊത്തക്കച്ചവട വിപണികളിൽ വിൽക്കുവാൻ കയറ്റുമതിക്കാരെ നിർബന്ധിതരാക്കിയിരിക്കുകയാണ്.

Update: 2020-09-18 15:30 GMT

കൽക്കത്ത: ഉള്ളി കയറ്റുമതിക്ക് കേന്ദ്രം ഏർപ്പെടുത്തിയ നിരോധനം കാരണം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഉള്ളി ചീഞ്ഞഴുകുന്നു. ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യാനെത്തിച്ച ഉള്ളിയിലെ 25 ശതമാനവും ബംഗാളിലെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്ന് അഴുകാൻ തുടങ്ങി. നശിച്ച ഉൽ‌പന്നങ്ങൾ ഉപേക്ഷിച്ച് ബാക്കി ഭാഗങ്ങൾ തിരികെ കൊണ്ടുവന്ന് സംസ്ഥാനത്തെ മൊത്തക്കച്ചവട വിപണികളിൽ വിൽക്കുവാൻ കയറ്റുമതിക്കാരെ നിർബന്ധിതരാക്കിയിരിക്കുകയാണ്.

വില ഉയർത്തി കേന്ദ്രം കയറ്റുമതിയെ അനുവദിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ ഉള്ളി കയറ്റിയ ട്രക്കുകൾ ലാൻഡ് പോർട്ടുകളിലും അടുത്തുള്ള പാർക്കിംഗ് സ്ഥലങ്ങളിലും പാർക്ക് ചെയ്തിരുന്നു. കയറ്റുമതിക്കാർ കഴിഞ്ഞ നാല് ദിവസമായി ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

ചൂടുള്ള കാലാവസ്ഥയായതിനാൽ ഉള്ളി നശിക്കാൻ തുടങ്ങി, കുറഞ്ഞത് 25 ശതമാനം ചരക്കുകളും ചീഞ്ഞഴുകിപ്പോയി. നഷ്ടം കുറയ്ക്കുന്നതിനായി പ്രധാന മൊത്ത വിപണികളായ പോസ്റ്റ, സിയാൽദ, ധുലഗഡ്, ഷിയോറാഫുലി, സിലിഗുരി എന്നിവിടങ്ങളിൽ വിൽക്കാൻ കയറ്റുമതി ചെയ്യുന്നവർ തീരുമാനിക്കുകയായിരുന്നു. 

Similar News