വ്യോമപാത തുറക്കണമെങ്കില്‍ ഇന്ത്യ അതിര്‍ത്തിയിലെ പോര്‍വിമാനങ്ങള്‍ പിന്‍വലിക്കണമെന്നു പാകിസ്താന്‍

Update: 2019-07-12 19:08 GMT

ഇസ്‌ലാമാബാദ്: പാകിസ്താനിലുടെയുള്ള വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെങ്കില്‍ അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ച പോര്‍വിമാനങ്ങള്‍ പിന്‍വലിക്കണമെന്നു പാകിസ്താന്‍. ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണമത്തെ തുടര്‍ന്നാണു പാകിസതാന്‍ വ്യോമപാത അടച്ചത്. പിന്നീട് തുടര്‍ച്ചയായി ഇതു നീട്ടുകയും ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് ആകാശം ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരുകയുമായിരുന്നു. വ്യോമപാത തുറന്നുതരണമെന്നാവശ്യപ്പെട്ട ഇന്ത്യയെ തങ്ങളുടെ നിലപാട് അറിയിച്ചതായി പാക്ക് വ്യോമയാന സെക്രട്ടറി ഷാരുഖ് നുസ്രത്ത് പറഞ്ഞു.

പാകിസ്താന്‍ വ്യോമപാത അടച്ചതോടെ എയര്‍ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു. ജൂലൈ രണ്ടു വരെയുള്ള കണക്കാണിത്. ഇതേ കാലയളവില്‍ സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യും വ്യോമപാത അടച്ചിരുന്നുവെങ്കിലും മേയ് 31ന് തുറന്നു കൊടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. 

Tags:    

Similar News