യാസീന്‍ മാലിക് ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

റെയ്ഡ് നടത്തിയ കാര്യം എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2019-02-26 15:50 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്(ജെകെഎല്‍എഫ്) ചെയര്‍മാന്‍ യാസീന്‍ മാലിക് ഉള്‍പ്പെടെയുള്ള കശ്മീരി നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) റെയ്ഡ് നടത്തി. കശ്മീര്‍ പോലിസിന്റെയും മറ്റും സഹായത്തോടെയാണ് ഇന്നു രാവിലെ 7.30ഓടെ യാസീന്‍ മാലികിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. സംഭവ സമയം യാസീന്‍ മാലിക് കോതിബാഗ് പോലിസ് സ്‌റ്റേഷനിലായിരിക്കെയാണ് പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. താഴ്‌വരയിലെ കശ്മീരി നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, സയ്യിദ് അലി ഷാ ഗിലാനിയുടെ മകന്‍ നയീം ഗിലാനി, ഷബീര്‍ ഷാ, അശ്‌റഫ് സെഹറായ്, സഫര്‍ ഭട്ട് തുടങ്ങിയവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. റെയ്ഡ് നടത്തിയ കാര്യം എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്.






Tags:    

Similar News