രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ്:മോദിക്കെതിരേ ആര്‍എസ്എസ്

മോദിക്ക് നിയമമാണോ, ശ്രീരാമനാണോ വലുതെന്നു വ്യക്തമാക്കണമെന്നു ശിവസേന വക്താവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

Update: 2019-01-01 18:27 GMT

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നതു കോടതി വിധിക്കുശേഷം മാത്രമേ ഉണ്ടാവൂ എന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരേ ആര്‍എസ്എസ്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല പറഞ്ഞു. രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ജനം ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിപ്രായത്തിനെതിരേ ശിവസേനയും രംഗത്തെത്തി. മോദിക്ക് നിയമമാണോ, ശ്രീരാമനാണോ വലുതെന്നു വ്യക്തമാക്കണമെന്നു ശിവസേന വക്താവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. രാമക്ഷേത്ര വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതു കോടതി വിധിക്കുശേഷം മാത്രമേ ഉണ്ടാവൂ എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. വിഷയത്തില്‍ തീരുമാനമെടുക്കുക ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമായിരിക്കും. അയോധ്യ കേസില്‍ സുപ്രിംകോടതിയില്‍ കോണ്‍ഗ്രസ് അഭിഭാഷകര്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അഭിമുഖത്തില്‍ പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

Tags:    

Similar News