ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തത് മുഗളരും ബ്രിട്ടീഷുകാരുമെന്ന് ആദിത്യനാഥ്

Update: 2019-09-28 10:53 GMT

മുംബൈ: ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ സാമ്പത്തികമായി തളര്‍ത്തിയത് മുഗളന്‍മാരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക ഹിന്ദു സാമ്പത്തിക ഫോറത്തിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് ആദിത്യനാഥിന്റെ പരാമര്‍ശം.

ഇന്ത്യയായിരുന്നു ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തി. ലോക സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് ഇന്ത്യയിലായിരുന്നു. പിന്നീട് മുഗളരുടെ ആക്രമണമുണ്ടായി. ഇതോടെ ഇന്ത്യ സാമ്പത്തികമായി തകര്‍ന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ലോക സമ്പദ് വ്യവസ്ഥയുടെ 20 ശതമാനം മാത്രമേ ഇന്ത്യയിലുണ്ടായിരുന്നുള്ളു. പിന്നീടവര്‍ ഭരണമുപേക്ഷിച്ചു പോവുമ്പോള്‍ വെറും നാല് ശതമാനം മാത്രയായി ഇത് കുറഞ്ഞുവെന്നും ആദിത്യനാഥ് പറഞ്ഞു. 

Tags: