മോദി പരാജയം മറയ്ക്കാന്‍ കശ്മീര്‍ വിഷയത്തെ ഉപയോഗിക്കുന്നു: മായാവതി
'ദിവസങ്ങളായി ജമ്മുകശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ രാജ്യം ഭീതിയിലാണ്. കശ്മീര്‍ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി മോദിയും ബിജെപിയും അവരുടെ ഭരണ പോരായ്മകള്‍ മറയ്ക്കാനാണ് ഉപയോഗിക്കുന്നത്.' മായാവതി പറഞ്ഞു.
ലക്‌നൗ: മോദിയും ബിജെപിയും ഭരണ പരാജയം മറക്കാന്‍ കശ്മീര്‍ പ്രശ്‌നത്തെ ഉപയോഗിക്കുന്നതായി ബിഎസ്പി അധ്യക്ഷ മായാവതി. 'ദിവസങ്ങളായി ജമ്മുകശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ രാജ്യം ഭീതിയിലാണ്. കശ്മീര്‍ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി മോദിയും ബിജെപിയും അവരുടെ ഭരണ പോരായ്മകള്‍ മറയ്ക്കാനാണ് ഉപയോഗിക്കുന്നത്.' മായാവതി പറഞ്ഞു.
നേരത്തെ ദേശസുരക്ഷയുടെ വീഴ്ച്ചയെകുറിച്ചും മായാവതി മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യം യുദ്ധ ഭീതിയില്‍ കഴിയുമ്പോള്‍ മോദി ബിജെപി റാലികളില്‍ പങ്കെടുക്കുത്തുകൊണ്ടിരിക്കുകയായിരുന്നെന്നായിരുന്നു മായാവതിയുടെ വിമര്‍ശനം.