വയസായി, അദ്ദേഹത്തെ വെറുതെ വിടൂ; മുലായത്തിന്റെ പ്രസ്താവനയെ പരിഹസിച്ച് മമത

മുലായത്തിന്റെ വയസായെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നുമായിരുന്നു മമതയുടെ പ്രതികരണം. മുലായം പ്രായമായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് മമത അഭ്യര്‍ഥിച്ചു.

Update: 2019-02-15 05:49 GMT

ന്യൂഡല്‍ഹി: പ്രാധനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ പ്രസ്താവനയെ പരിഹസിച്ച് തള്ളി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുലായത്തിന്റെ വയസായെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നുമായിരുന്നു മമതയുടെ പ്രതികരണം. മുലായം പ്രായമായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് മമത അഭ്യര്‍ഥിച്ചു. ലോക്‌സഭയില്‍ സമാപനദിവസം നടത്തിയ ആശംസാപ്രസംഗത്തിലാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മുലായം അഭിപ്രായപ്പെട്ടത്.

എല്ലാവരെയും ഒപ്പം കൊണ്ടുപോവാന്‍ ശ്രമിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴുള്ള എല്ലാ എംപിമാരും വീണ്ടും ജയിച്ചുതിരിച്ചുവരണമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും മുലായം കൂട്ടിച്ചേര്‍ത്തു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ ബദ്ധവൈരികളായിരുന്ന ബിഎസ്പിയുടെ മായാവതിയുമായി സഖ്യമുണ്ടാക്കിയ എസ്പി അധ്യക്ഷന്‍ അഖിലേഷിനെ പോലും മുലായത്തിന്റെ പ്രസ്താവന ഞെട്ടിച്ചെന്ന് എസ്പി നേതാക്കള്‍ പറഞ്ഞു. മുലായത്തിന് പ്രായമായതിന്റെ ഓര്‍മപ്പിശകാണെന്നായിരുന്നു മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബറി ദേവിയുടെ പ്രതികരണം. താന്‍ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും റാബറി ദേവി കൂട്ടിച്ചേര്‍ത്തു. പ്രായമായതിനാല്‍ പറ്റിയ അമളിയാവും മുലായത്തിന്റെ ആശംസയെന്ന് അഖിലേഷ് അനുകൂലികളും വാദിക്കുന്നു.

Tags:    

Similar News