കശ്മീര്‍: രാഷ്ട്രപതിയുടെ വിജ്ഞാപനത്തിന് എതിരേ ഹര്‍ജി

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ 370 ാം വകുപ്പില്‍ ഭേദഗതി വരുത്താന്‍ അധികാരമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിജ്ഞാപനം ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Update: 2019-08-06 18:33 GMT

ന്യൂഡല്‍ഹി: കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പ് ദുര്‍ബലപെടുത്തികൊണ്ട് രാഷ്ട്രപതി പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ 370 ാം വകുപ്പില്‍ ഭേദഗതി വരുത്താന്‍ അധികാരമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിജ്ഞാപനം ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Tags:    

Similar News