ഒഡീസക്ക് പിന്നാലെ കര്‍ണാടകയും ലോക്ക്ഡൗണ്‍ നീട്ടിയേക്കും

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൂചന നല്‍കിയിയിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്.

Update: 2020-04-09 12:26 GMT

ബംഗലൂരു: ഒഡീസക്ക് പിന്നാലെ കര്‍ണാടകയിലും ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. എന്നാല്‍ അന്തിമ തീരുമാനം നാളെ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാകുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

കൊവിഡ് ബാധിക്കാത്ത ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കാം. മറ്റു ജില്ലകളില്‍ തുടരണമെന്നായിരുന്നു സമിതിയുടെ നിര്‍ദേശം. സമിതി റിപോര്‍ട്ട് ലഭിച്ചതിനു പിന്നാലെ യെദ്യൂരപ്പ, പ്രത്യേക മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തു.

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൂചന നല്‍കിയിയിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് ആലോചിച്ചാവും നടപടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം വരുന്നതിന് മുമ്പ് ഇന്ന് ഒഡീസ, ലോക്ക്ഡൗണ്‍ നീട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണ് ഒഡീസയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചത്.







Tags:    

Similar News