യെദ്യൂരപ്പ എം എല്‍ എമാര്‍ക്ക് വിലപറയുന്നു; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കെ സി വേണുഗോപാല്‍

മോദിയും അമിത് ഷായും നടത്തുന്ന അധാര്‍മിക പ്രവര്‍ത്തനമാണ് യെദ്യൂരപ്പയുടെ ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തു വന്നത്. 18 എം എല്‍ എമാര്‍ക്ക് 200 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്.

Update: 2019-02-09 05:39 GMT

ദില്ലി: കര്‍ണാടക സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ യെദ്യൂരപ്പ എംഎല്‍എമാര്‍ക്ക് വിലപറയുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മോദിയും അമിത് ഷായും നടത്തുന്ന അധാര്‍മിക പ്രവര്‍ത്തനമാണ് യെദ്യൂരപ്പയുടെ ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തു വന്നത്. 18 എം എല്‍ എമാര്‍ക്ക് 200 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്. കൂടാതെ വിവിധ എം എല്‍ എമാര്‍ക്ക് ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും 12 എം എല്‍ എമാര്‍ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് വിലയിടുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി മറുപടി പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.




Tags: