ജെഎൻയു: വിദ്യാർഥികൾ ഇന്ന് മുതൽ ക്യാംപസ് അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കും

ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജെഎൻയുവിലെ വിദ്യാർഥികൾ നടത്തുന്ന സമരം ഇന്നലെ സംഘർഷ ഭരിതമ‌ാവുകയായിരുന്നു.

Update: 2019-11-12 01:32 GMT

ന്യുഡൽഹി: ജെഎൻയു വിദ്യാർഥി സമരം പതിനേഴാം ദിവസത്തിലേക്ക്. വിദ്യാർഥികൾ ഇന്ന് മുതൽ ക്യാംപസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കും. അവധി ദിവസമായതിനാൽ ഇന്ന് ക്യാംപസ് പ്രവർത്തിക്കില്ല. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂർ നീണ്ട ഉപരോധ സമരത്തിൽ കേന്ദ്ര മന്ത്രി രമേഷ് പൊഖറിയാൽ ഉൾപ്പെടെയുള്ളവർ ക്യാംപസിനകത്ത് കുടുങ്ങിയിരുന്നു.

ഫീസ് വർധനവ്, ഹോസ്റ്റൽ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിൽ യൂനിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങൾ നടപ്പാക്കുനെതിരെയാണ് സമരം. വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാർഥി യൂനിയൻ ആവശ്യപ്പെട്ടു. ജെഎൻയു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്.

ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജെഎൻയുവിലെ വിദ്യാർഥികൾ നടത്തുന്ന സമരം ഇന്നലെ സംഘർഷ ഭരിതമ‌ാവുകയായിരുന്നു. ജെഎൻയു ക്യാംപസിനോട് ചേർന്ന ഓഡിറ്റോറിയത്തിൽ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാൻസിലറെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. വിദ്യാർഥികളെ മർദ്ദിച്ചും വലിച്ചിഴച്ചും നീക്കിയ‌ാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്.

Similar News