ടൂറിസ്റ്റുകള്‍ക്കെതിരേ അക്രമം നടക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം കശ്മീര്‍

ജമ്മു കശ്മീര്‍ സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം പൂര്‍ണ സുരക്ഷിതമാണെന്നും അതിര്‍ത്തിയിലെ സംഘര്‍ഷം സംസ്ഥാനത്തെ ടൂറിസം മേഖലയെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Update: 2019-02-04 03:55 GMT

ശ്രീനഗര്‍: ഇന്ത്യയില്‍ ടൂറിസ്റ്റുകള്‍ക്കെതിരേ അക്രമം നടക്കാത്ത ഏക സംസ്ഥാനം ജമ്മുകശ്മീരെന്ന് അധികൃതര്‍. ജമ്മു കശ്മീര്‍ സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം പൂര്‍ണ സുരക്ഷിതമാണെന്നും അതിര്‍ത്തിയിലെ സംഘര്‍ഷം സംസ്ഥാനത്തെ ടൂറിസം മേഖലയെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരേ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നും കശ്മീര്‍ ടൂറിസം ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ എം എ ഷാ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അമര്‍നാഥ് യാത്ര ഒഴിച്ചാല്‍ സംസ്ഥാനത്തെ ടൂറിസം ഇടനാഴിയായ ജമ്മു, വൈഷ്‌ണോ ദേവി, സോനെമാര്‍ഗ്, ഗുല്‍മാര്‍ഗ്, ലഡാക്ക് വരെയുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു അക്രമവും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017ല്‍ ഒരു ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകളാണ് സംസ്ഥാനത്തെത്തിയത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1 കോടി കവിഞ്ഞു. ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു 30 ശതമാനത്തോളം ടൂറിസ്റ്റുകള്‍. 25 ശതമാനവുമായി പശ്ചിമ ബംഗാളാണ് രണ്ടാം സ്ഥാനത്ത്. സുരക്ഷിതമല്ലെങ്കില്‍ ഇത്രയധികം ടൂറിസ്റ്റുകള്‍ സ്വദേശത്തും വിദേശത്തും നിന്നുമെത്തുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Tags:    

Similar News