പുല്‍വാമ ആക്രമണം: ഇന്ത്യ പാക് നയതന്ത്രപ്രതിനിധിയെ വിളിപ്പിച്ച് പ്രതിഷേധമറിയിച്ചു

വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാക് ഹൈക്കമ്മീഷണര്‍ സുഹൈല്‍ മഹ്മൂദിനെ വിളിച്ചുവരുത്തി ശക്തമായ നയതന്ത്രപ്രതിഷേധം അറിയിച്ചു.

Update: 2019-02-15 10:40 GMT

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40ലേറെ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ പാകിസ്താന്‍ നയതന്ത്രപ്രതിനിധിയെ വിളിപ്പിച്ചു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാക് ഹൈക്കമ്മീഷണര്‍ സുഹൈല്‍ മഹ്മൂദിനെ വിളിച്ചുവരുത്തി ശക്തമായ നയതന്ത്രപ്രതിഷേധം അറിയിച്ചു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ജെയ്‌ഷെ മുഹമ്മദിനെതിരേ പാകിസ്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഏതെങ്കിലും ഭീകര സംഘടനകളോ വ്യക്തികളോ പാക് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് അടിയന്തരമായി തടയണമെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.  

Tags: