പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പകല്‍ കിനാവ് കാണുകയാണെന്ന് ബിജെപി നേതാവ് ഹിമന്ത ശര്‍മ്മ

2021ലെ അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന നിരവധി കലാകാരന്മാരുടേയും പൗരസമൂഹങ്ങളുടേയും അവകാശവാദത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Update: 2019-12-30 01:50 GMT

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പകല്‍ കിനാവ് കാണുകയാണെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപി തങ്ങളുടെ പ്രതിച്ഛായ തിരിച്ചെടുക്കാന്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ പുറത്താക്കാനാസി പ്രക്ഷോഭകര്‍ ആരംഭിക്കാന്‍ സ്വപ്നം കാണുന്ന രാഷ്ട്രീയ പാര്‍ട്ടി ഒരിക്കലും പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

2021ലെ അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന നിരവധി കലാകാരന്മാരുടേയും പൗരസമൂഹങ്ങളുടേയും അവകാശവാദത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പൗരത്വ ഭേദഗതി നിയമ വിരുദ്ധ വികാരം ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അസമിലെ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയനും കലാകാരന്‍മാരുടെ കൂട്ടായ്മയും സംയുക്തമായി പുതിയ പൗരത്വ നിയമത്തിനെതിരേ തുടര്‍ച്ചയായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഗായകന്‍ സുബീന്‍ ഗാര്‍ഗ് ഈ പ്രതിഷേധ റാലികളില്‍ നടത്തിയ പ്രസംഗത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യകതയെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ട്.

അസം ഗണ പരിഷത്ത് (എജിപി), കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ആസാമിലെ ജനങ്ങളെ പരാജയപ്പെടുത്തി, പുതിയ രാഷ്ട്രീയ ബദല്‍ തേടേണ്ടതുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാണിച്ചുകൊടുക്കും. ബിജെപി വിപുലമായ പൗരത്വ അനുകൂല നിയമ റാലി നടത്തിയ അതേ സ്ഥലത്ത് തന്നെ സംഘടിപ്പിച്ച പൗരത്വ നിയമ വിരുദ്ധ നിയമ റാലിയില്‍ ഗാര്‍ഗ് പറഞ്ഞിരുന്നു.  

Similar News