ഹിജാബ്: പരീക്ഷ എഴുതാത്തവര്‍ക്ക് അവസരം നല്‍കില്ലെന്ന് കര്‍ണാടക

'ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ കോളജുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കുന്നു. പരീക്ഷ മുടങ്ങിയവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നതല്ല. പരീക്ഷകള്‍ നഷ്ടപ്പെടുന്ന ഹിന്ദു വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കില്ല'-മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ നാഗേഷ് പറഞ്ഞു.

Update: 2022-03-21 04:08 GMT

ബെംഗളൂരു: ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്.

'ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ കോളജുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കുന്നു. പരീക്ഷ മുടങ്ങിയവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നതല്ല. പരീക്ഷകള്‍ നഷ്ടപ്പെടുന്ന ഹിന്ദു വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കില്ല'-മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ നാഗേഷ് പറഞ്ഞു.

പരീക്ഷ എഴുതാത്തവര്‍ക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ മറ്റു ബോര്‍ഡ് പരീക്ഷകള്‍ പോലെ എഴുതാത്തവരെ 'ആബ്‌സെന്റ്' ആയി കണക്കാക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.

Tags: