ഡി കെ ശിവകുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി; അറസ്റ്റിനു സാധ്യത

നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനും മറ്റ് ചിലര്‍ക്കുമെതിരേ കഴിഞ്ഞ സെപ്തംബറില്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്തിരുന്നു

Update: 2019-08-30 13:30 GMT

ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നല്‍കിയ സമന്‍സിനെ ചോദ്യം ചെയ്ത് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മന്‍സ് അയച്ചതോടെ അറസ്റ്റ് സാധ്യതയിലേക്കാണു നീങ്ങുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്്ഷന്‍ 120 ബി വ്യതിരിക്തവും ഒറ്റപ്പെട്ടതുമായ കുറ്റമാണെന്ന് ഹരജിയില്‍ വാദിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍ പറഞ്ഞു. എന്നാല്‍ സിആര്‍പിസി സെക്ഷന്‍ 482 പ്രകാരം ഹരജികള്‍ സമര്‍പ്പിച്ചതിനാല്‍ തള്ളുകയാണെന്നും കുറ്റാരോപിതര്‍ക്ക് സുപ്രിം കോടതിയെ സമീപിക്കാമെന്നും കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ വ്യക്തമാക്കി.

    തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ നിന്നു 2017ല്‍ ആദായനികുതി വകുപ്പ് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്നാരോപിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവകുമാറിന് സമന്‍സ് അയച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ 10.30ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സമ്മന്‍സ് അയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഡി കെ ശിവകുമാറും മറ്റു നാലുപേരും ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇഡി സമ്മന്‍സ് അയച്ച വാര്‍ത്തയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബംഗളൂരു സദാശിവ നഗറിലെ ഡികെഎസിന്റെ വീടിന് പുറത്ത് തടിച്ചുകൂടിയിരുന്നു. എന്നാല്‍ ആരും തന്നെ ആശങ്കപ്പെടേണ്ടെന്നും ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാല്‍ എനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയെങ്കിലും ബലാല്‍സംഗം ചെയ്യുകയോ പണം മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. നിയമവാഴ്ചയില്‍ പൂര്‍ണമായും വിശ്വാസമുണ്ട്. ഇഡിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    2017 ആഗസ്ത് രണ്ടിനു ബംഗളൂരു, കനകപുര, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 8.59 കോടി രൂപയുടെ കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തെന്നും ഇതിന്റെ ഉറവിടം കണ്ടെത്താനുമാണ് നോട്ടീസ് അയച്ചതുമെന്നാണ് ഇഡിയുടെ വാദം. നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനും മറ്റ് ചിലര്‍ക്കുമെതിരേ കഴിഞ്ഞ സെപ്തംബറില്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്തിരുന്നു.


Tags:    

Similar News