പാര്‍ട്ടി നേതാക്കള്‍ അവഗണിക്കുന്നു; ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവച്ചു
ഇ മെയില്‍ വഴിയാണ് സ്പീക്കര്‍, മുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്ക് രാജിക്കത്ത് നല്‍കിയത്.
വഡോദര: ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവച്ചു. സാല്‍വി മണ്ഡലത്തിലെ എംഎല്‍എ കേതന് ഇനാംദാറാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നെന്നാരോപിച്ച്
രാജിവച്ചത്. ഒരു എംഎല്‍എക്ക് കിട്ടേണ്ട ബഹുമാനവും ആദരവും തനിക്ക് ലഭിക്കുന്നില്ലെന്നും തന്നെപ്പോലെ നിരവധി എംഎല്‍എമാര്‍ അസംതൃപ്തരാണെന്നും എംഎല്‍എ പറഞ്ഞു.
തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിമാരോ ഉദ്യോഗസ്ഥരോ കൂട്ടാക്കുന്നില്ല. പാര്‍ട്ടി നേതാക്കളാല്‍ അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഒരു എംഎല്‍എയ്ക്ക് തരേണ്ട ബഹുമാനം സര്‍ക്കാര്‍ നിലനിര്‍ത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇ മെയില്‍ വഴിയാണ് സ്പീക്കര്‍, മുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്ക് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ ബിജെപി എംഎല്‍എ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ഇനാംദാറിന്റെ പ്രശ്നം പാര്‍ട്ടി പരിഗണിക്കുമെന്നും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുണ്ടെങ്കില്‍ പ്രശ്നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു.