സ്വര്‍ണക്കടത്ത്: ഗുജറാത്തില്‍ രണ്ട് റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ കേസ്

ഇവരെ കൂടാതെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള അഞ്ചുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Update: 2021-01-30 04:31 GMT

അഹമ്മദാബാദ്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്റലിജന്‍സ് യൂനിറ്റില്‍ ജോലിചെയ്തിരുന്ന കസ്റ്റംസ് സൂപ്രണ്ടുമാര്‍ക്കെതിരെയാണ് നടപടി. ഇവരെ കൂടാതെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള അഞ്ചുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഹമ്മദാബാദിലെ കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷണറുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. പേസ്റ്റ് രൂപത്തിലാക്കി 24 കാരറ്റ് സംശുദ്ധ സ്വര്‍ണമാണ് ഇവര്‍ വിദേശത്തുനിന്ന് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്തിക്കൊണ്ടിരുന്നതെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഇവരുടെ വീടുകളില്‍ സിബിഐ സംഘം പരിശോധന നടത്തി.

Tags:    

Similar News