സാമ്പത്തിക തട്ടിപ്പുകേസ്: റോബര്‍ട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം

ഫെബ്രുവരി 16 വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം ചെയ്യലിനായി ഹാജരാവണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും സ്‌പെഷ്യല്‍ കോടതി ജഡ്ജി അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചു.

Update: 2019-02-02 11:52 GMT

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16 വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം ചെയ്യലിനായി ഹാജരാവണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും സ്‌പെഷ്യല്‍ കോടതി ജഡ്ജി അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചു.

വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണമുപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആരോപണം. കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ സഹായിയായ മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

Tags:    

Similar News