ഡൽഹിയിൽ 20,960 പുതിയ കൊവിഡ് രോ​ഗികൾ കൂടി; ഇന്ന് മരണപ്പെട്ടത് 311 പേർ

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു.

Update: 2021-05-05 13:29 GMT

ന്യൂഡൽഹി: ഡൽഹിയിൽ 20,960 പേർക്ക് കൂടി ബുധനാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് ഉയരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഇന്ന് 311 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് ഇതോടെ മരണസംഖ്യ 18,063 ആയി ഉയർന്നു.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു. ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് 79, 491 കൊവിഡ്-19 പരിശോധനകൾ നടത്തിയതായി ഡൽഹി സർക്കാർ ആരോഗ്യ ബുള്ളറ്റിൻ പറയുന്നു.

നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,365 പേർക്ക് കൊവിഡ് കുത്തിവയ്പ് നൽകി. ഇവരിൽ 64,983 പേർക്ക് ആദ്യ ഡോസും 25, 382 പേർക്ക് രണ്ടാമത്തെ ഡോസും നൽകി. 34,83,832 വാക്സിനേഷനുകൾ മൊത്തം നൽകിയിട്ടുണ്ടെന്നും ബുള്ളറ്റിൻ അറിയിച്ചു.

പി‌എം കെയേഴ്സ് ധനസഹായം നൽകുന്ന രണ്ട് മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ എയിംസ് ന്യൂഡൽഹി, ആർ‌എം‌എൽ ആശുപത്രി എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

Tags: