ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു

ഇന്ന് രാവിലെ 8.40 ഓടെയാണ് അപകടവിവരം ഫയര്‍ഫോഴ്‌സ് അറിയുന്നത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിന്റെ അഞ്ച് വാഹനങ്ങളും ജീവനക്കാരെയും സംഭവസ്ഥലത്തേക്ക് അയച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് വിഭാഗം മേധാവി അതുല്‍ ഗാര്‍ഗ് അറിയിച്ചു.

Update: 2019-02-27 05:28 GMT

ന്യൂഡല്‍ഹി: കരോള്‍ ബാഗില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു. പത്മ സിങ് റോഡിന് സമീപം ദേവ് നഗര്‍ ഏരിയയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇന്ന് രാവിലെ 8.40 ഓടെയാണ് അപകടവിവരം ഫയര്‍ഫോഴ്‌സ് അറിയുന്നത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിന്റെ അഞ്ച് വാഹനങ്ങളും ജീവനക്കാരെയും സംഭവസ്ഥലത്തേക്ക് അയച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് വിഭാഗം മേധാവി അതുല്‍ ഗാര്‍ഗ് അറിയിച്ചു. ലോക്കല്‍ പോലിസിന്റെ സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ആരെങ്കിലും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏറെ കാലപ്പഴമുള്ളതും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലുമാണ് കെട്ടിടം തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓഫിസുകള്‍ക്കും കടകള്‍ക്കുമാണ് കെട്ടിടം ഉപയോഗിച്ചിരുന്നത്. എന്നാല്‍, അപകടസമയത്ത് ഇവയെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Tags:    

Similar News