ബീഹാറില്‍ സിപിഎം നേതാവിനെ അക്രമികള്‍ കൊലപ്പെടുത്തി
അഞ്ച് വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു കര്‍ഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്സാക്ഷി കൂടിയായ വ്യക്തിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്.
പാറ്റ്ന: ബീഹാറിലെ ബെഗുസറായിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ രാജീവ് ചൗധരിയെ അക്രമികള്‍ കൊലപ്പെടുത്തി. ജാതീയ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ നിരന്തരം സമരങ്ങള്‍ സംഘടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു കര്‍ഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്സാക്ഷി കൂടിയായ വ്യക്തിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്.
കേസില്‍ സാക്ഷി പറയാതിരിക്കാന്‍ വേണ്ടിയാണ് ചൗധരിയെ കൊലപ്പെടുത്തിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. സവര്‍ണ വിഭാഗത്തില്‍പ്പെട്ട ആളായിട്ടും രാജീവ് ചൗധരി ജാതി വിവേചനങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സവര്ണവിഭാഗത്തിലുള്ളവരെ അലോസരപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 18നാണ് ക്രിമിനലുകള്‍ ചൗധരിയെ കൊലപ്പെടുത്തിയത്. പാര്‍ടി സംസ്ഥാന സെക്രട്ടറി ആവധേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി രാജീവ് ചൗധരിക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.