തിരഞ്ഞെടുപ്പ് ഫലം: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ്
21നാണ് ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോളുകള്‍ അനുസരിച്ച് രണ്ടിടത്തും ബിജെപിക്കാണ് മുന്‍തൂക്കമെങ്കിലും ഹരിയാനയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. ഇത് സംബന്ധിച്ച് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. ചര്‍ച്ചകള്‍ വര്‍ഗീയമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. എന്നാല്‍, മാധ്യമങ്ങള്‍ക്ക് നേതാക്കള്‍ അഭിമുഖം നല്കുന്നതില് വിലക്കില്ല. മേയില്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുതലാണ് ചാനല്‍ ചര്‍ച്ചയില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.
അനാവശ്യമായ വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി ആസ്ഥാനത്ത് വക്താക്കള്‍ പറയുന്നതായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു.