കോണ്‍ഗ്രസില്‍ വീണ്ടും രാജി; കുല്‍ജിത് സിങ് നാഗ്ര എഐസിസി സെക്രട്ടറി പദവിയൊഴിഞ്ഞു

കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുന്നില്ലെന്ന തീരുമാനം തന്നെ വ്യക്തിപരമായി ബാധിച്ചെന്ന് രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്തില്‍ കുല്‍ജിത് ചൂണ്ടിക്കാട്ടി.

Update: 2019-07-09 00:50 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കുശേഷം കോണ്‍ഗ്രസില്‍ തുടരുന്ന രാജി പരമ്പരയ്ക്ക് അവസാനമാവുന്നില്ല. എഐസിസി സെക്രട്ടറി കുല്‍ജിത് സിങ് നാഗ്രയാണ് അവസാനമായി സ്ഥാനമൊഴിഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കുല്‍ജിത് വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുന്നില്ലെന്ന തീരുമാനം തന്നെ വ്യക്തിപരമായി ബാധിച്ചെന്ന് രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്തില്‍ കുല്‍ജിത് ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു കൂട്ടായ ഉത്തരവാദിത്വമാണുള്ളതെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നു. താങ്കളുടെ ഉറച്ച തീരുമാനം തന്നെ എഐസിസി ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നില്ലെന്നും കുല്‍ജിത് കത്തില്‍ പറയുന്നു. പഞ്ചാബിലെ ഫതേഗാര്‍ഹ് സാഹിബ് നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് കുല്‍ജിത്. ജൂലൈ മൂന്നിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചത്. ഇതിന് പിന്നാലെ ജ്യോതിരാജിത്യ സിന്ധ്യയും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരുന്നു. 

Tags:    

Similar News