കരുണാനിധിയുടെ മണ്ഡലത്തില്‍ 28ന് ഉപതിരഞ്ഞെടുപ്പ് ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

Update: 2019-01-02 10:45 GMT

ചെന്നൈ: അന്തരിച്ച ഡിഎംകെ നേതാവ് കെ കരുണാനിധി പ്രതിനിധാനം ചെയ്ത തിരിവാരൂര്‍ മണ്ഡലത്തില്‍ ജനുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കും. നാളെ മുതല്‍ 10 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 11ന് സൂക്ഷ്മ പരിശോധന. 14നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. 31ന് വോട്ടെണ്ണല്‍ നടക്കും. തുടര്‍ച്ചയായി വിജയിച്ചുവരുന്ന തിരുവാരൂര്‍ മണ്ഡലം ഡിഎംകെയുടെ കോട്ടയാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ കരുണാനിധി 68,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

എഐഎഡിഎംകെ എംഎല്‍എ എ കെ ബോസിന്റെ മരണത്തെത്തുടര്‍ന്ന് തിരുപരന്‍കണ്ട്രത്തും ദിനകരന്‍പക്ഷ എംഎല്‍എമാരെ അയോഗ്യരാക്കിയതിനാല്‍ മറ്റ് 18 മണ്ഡലങ്ങളിലും ഒഴിവുണ്ടെങ്കിലും ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. തിരുപരന്‍കുണ്ട്രത്ത് മുമ്പുനടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസാണ് തടസ്സം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2017 സപ്തംബര്‍ 18നാണ് ദിനകരന്‍പക്ഷ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.






Similar News