'പൗരത്വ പ്രക്ഷോഭത്തിന് പിന്നില്‍ പഞ്ചര്‍വാലകളും വിദ്യാഭ്യാസമില്ലാത്തവരും'; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

പ്രതിഷേധങ്ങള്‍ നടത്തുന്ന മുസ്‌ലിം ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ സിഎഎയെ അനുകൂലിച്ചുകൊണ്ട് സംസാരിക്കവെയാണ് തേജസ്വി സൂര്യ വിവാദ പരാമര്‍ശം നടത്തിയത്.

Update: 2019-12-23 16:59 GMT

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങിയവരെ അധിക്ഷേപിച്ച് ബിജെപി ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ. പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് അറിയാത്ത, വിദ്യാഭ്യാസമില്ലാത്ത, പഞ്ചര്‍ കടകളില്‍ ജോലി ചെയ്യുന്നവരെപ്പോലെയുള്ളവരാണെന്നായിരുന്നു എംപിയുടെ പ്രസ്താവന. പ്രതിഷേധങ്ങള്‍ നടത്തുന്ന മുസ്‌ലിം ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ സിഎഎയെ അനുകൂലിച്ചുകൊണ്ട് സംസാരിക്കവെയാണ് തേജസ്വി സൂര്യ വിവാദ പരാമര്‍ശം നടത്തിയത്.

വലിയ കയ്യടികളോടെയാണ് എംപിയുടെ വാക്കുകള്‍ സദസ്സിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ബിജെപി സര്‍ക്കാര്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. ഈ നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും അതില്‍ യാതൊന്നും ചെയ്യാനില്ല. തേജസ്വി കൂട്ടിച്ചേര്‍ത്തു.




Tags: