മുസ്ലിംകള്‍ക്കെതിരായ പരാമര്‍ശം: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു

കല്യാണ്‍ രാമനെതിരേ നടപടി ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ഇന്ത്യന്‍ നാഷനല്‍ ലീഗും കോയമ്പത്തൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

Update: 2019-02-09 09:09 GMT

കോയമ്പത്തൂര്‍: മുസ്ലിംകള്‍ക്കെതിരേ ഫെയ്‌സ്ബുക്ക് വഴി മതനിന്ദാപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശി കല്യാണ്‍ രാമനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 18ന് കരുമ്പുക്കടൈ സ്വദേശി മുഹമ്മദ് നൗഫല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മുസ്ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായിരുന്നു കല്യാണ്‍ രാമന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്ന് പോലിസ് പറഞ്ഞു. കല്യാണ്‍ രാമനെതിരേ നടപടി ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ഇന്ത്യന്‍ നാഷനല്‍ ലീഗും കോയമ്പത്തൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.  

Tags: