ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന യുഎസ് ചാരസംഘടനാ മേധാവിയുടെ മുന്നറിയിപ്പ് സ്ഥിരീകരിച്ച് ബിജെപി സഖ്യകക്ഷി നേതാവ്

ബിജെപിക്കു വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ എളുപ്പമാണ്. അവരൊരു കലാപത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. വോട്ടിനായി എന്തും ചെയ്യാന്‍ മടിക്കാത്ത അപകടകാരികളാണ് അവര്‍. ഒരുപക്ഷേ ഈ വരുന്ന 21നു തന്നെ കലാപത്തിനു ആരംഭം കുറിച്ചേക്കാം- രാജ്ബാര്‍ പറഞ്ഞു.

Update: 2019-02-02 08:13 GMT

ബാല്ലിയ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന യുഎസ് ചാരസംഘടനാ മേധാവിയുടെ മുന്നറിയിപ്പ് സ്ഥിരീകരിച്ച് യുപിയിലെ ബിജെപി സഖ്യകക്ഷി നേതാവ്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്ബിഎസ്പി) നേതാവ് ഓംപ്രകാശ് രാജ്ബാറാണ് ബിജെപി വര്‍ഗീയ കലാപത്തിനു കോപ്പുകൂട്ടുന്നതായി തുറന്നു സമ്മതിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ മറ്റൊരു വര്‍ഗീയ കലാപത്തിന് സാക്ഷ്യംവഹിക്കുമെന്നായിരുന്നു യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സിന്റെ മുന്നറിയിപ്പ്. സൈദപുരയില്‍ നടന്ന പൊതുപരിപാടിയിലാണ് ഓംപ്രകാശ് രാജ്ബാര്‍ ഇത് ശരിവെക്കുന്ന തരത്തില്‍ സംസാരിച്ചത്. യുഎസ് ചാരസംഘടനാ മേധാവിയുടെ മുന്നറിയിപ്പ് ശിയായേക്കാം. ബിജെപിക്കു വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ എളുപ്പമാണ്. അവരൊരു കലാപത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. വോട്ടിനായി എന്തും ചെയ്യാന്‍ മടിക്കാത്ത അപകടകാരികളാണ് അവര്‍. ഒരുപക്ഷേ ഈ വരുന്ന 21നു തന്നെ കലാപത്തിനു ആരംഭം കുറിച്ചേക്കാം- രാജ്ബാര്‍ പറഞ്ഞു. രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടു വരുന്ന 21നു അയോധ്യയിലേക്കു മാര്‍ച്ചു നടത്തുമെന്നു ചില സന്യാസിമാര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ഇത് സൂചിപ്പിച്ചാണ് രാജ്ബാറിന്റെ പ്രസ്താവന. എന്നാല്‍ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ കലാപമുണ്ടാവുന്നത് വളരെ സങ്കടകരമാണെന്നും സമാധാനവും സൗഹാര്‍ദവുമാണ് രാജ്യത്തിനാവശ്യമെന്നും രാജ്ബാര്‍ പരിപാടിയില്‍ പറഞ്ഞു. 2019ല്‍ ലോകം നേരിടുന്ന ഭീഷണികളെ കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ വര്‍ഗീയ കലാപം നടന്നേക്കാമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ ബിജെപി സഖ്യകക്ഷി നേതാവു തന്നെ സമ്മ്തിച്ചത്

Tags:    

Similar News