ഗുജറാത്തിലെ ക്ഷേത്രപരിസരത്ത് മാംസ-മല്‍സ്യാഹരങ്ങള്‍ക്കു വിലക്ക്‌

ക്ഷേത്രങ്ങളുടെ ചുറ്റും ഇനിമുതല്‍ മത്സ്യ, മാംസ വിഭവങ്ങള്‍ വില്‍ക്കാനോ കൊണ്ടു വരാനോ പാടില്ലായന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Update: 2019-01-26 10:40 GMT

അഹമ്മാദാബാദ്: ഗുജറാത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളായ സോംനാഥ്, അംബജി എന്നിവടങ്ങളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചതായിഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ബനസ്‌കന്തയിലെ പാലന്‍പുറില്‍ വെച്ചാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ക്ഷേത്രങ്ങളുടെ ചുറ്റും ഇനിമുതല്‍ മത്സ്യ, മാംസ വിഭവങ്ങള്‍ വില്‍ക്കാനോ കൊണ്ടു വരാനോ പാടില്ലായന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ഹിന്ദുമത സംഘടനകള്‍ മാംസാഹാരങ്ങള്‍ ക്ഷേത്ര പരിസരത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വളരെ കാലമായി രംഗത്തെത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്താലാണ് പുതിയ തീരുമാനം.




Tags: