ആകാശ് എജ്യുക്കേഷനൽ സര്‍വീസിനെ 7400 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ബൈജൂസ്

കഴിഞ്ഞ ആ​ഗസ്തിൽ മുംബൈയിലെ വൈറ്റ് ഹാറ്റ് ജൂനിയറിനെ രണ്ടായിരം കോടി രൂപയ്ക്ക് ബൈജൂസ് സ്വന്തമാക്കിയിരുന്നു.

Update: 2021-01-14 14:16 GMT

ബംഗളൂരു: മത്സരപ്പരീക്ഷാ സ്ഥാപനമായ ആകാശ് എജ്യുക്കേഷനൽ സര്‍വീസിനെ നൂറു കോടി ഡോളറിന് (ഏകദേശം 7400 കോടി രൂപ) ഏറ്റെടുത്ത് ബൈജൂസ്. മൂന്നു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടെ ആകാശിന്റെ ഉടമകളായ ചൗധരി ഗ്രൂപ്പ് പൂര്‍ണമായും സ്ഥാപനത്തില്‍ നിന്ന് പിന്‍മാറും.

രാജ്യത്തെ എഡ്-ടെക് മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. രാജ്യത്ത് 200ലേറെ സ്ഥാപനങ്ങളാണ് ആകാശ് എജ്യുക്കേഷനൽ സര്‍വീസിനുള്ളത്. രണ്ടര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കഴിഞ്ഞ ആ​ഗസ്തിൽ മുംബൈയിലെ വൈറ്റ് ഹാറ്റ് ജൂനിയറിനെ രണ്ടായിരം കോടി രൂപയ്ക്ക് ബൈജൂസ് സ്വന്തമാക്കിയിരുന്നു. 2011ലാണ് ബൈജു രവീന്ദ്രന്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ ലക്ഷ്യമിട്ട് ബൈജൂസ് സ്ഥാപിച്ചത്. 12 ബില്യണ്‍ ഡോളറാണ് ആസ്തി.

Similar News