ഡല്‍ഹിയില്‍ 20 വയസ്സുകാരനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു
ബാല്സ്വയില് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ കൈലാശാണ് കൊല്ലപ്പെട്ടത്.
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരി ഏരിയയില്‍ 20കാരനെ അജ്ഞാതസംഘം വെടിവച്ചുകൊന്നു. ബാല്സ്വയില് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ കൈലാശാണ് കൊല്ലപ്പെട്ടത്. രാത്രി 10.30ഓടെ അജ്ഞാത സംഘം നിറയൊഴിക്കുകയായിരുന്നു. കൈലാശിനെ ബാബു ജഗ്ജീവന് റാം മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൈലാശ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി നോര്‍ത്ത് വെസ്റ്റ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വിജയാന്ത ആര്യ പറഞ്ഞു. സംശയമുള്ള പ്രദേശവാസികളെ പോലിസ് ചോദ്യം ചെയ്യുന്നുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ച് സംഭവത്തിലെ നിജസ്ഥിതിയും കുറ്റവാളികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. വ്യക്തി വൈരാഗ്യം ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും അന്വേഷണപരിധിയില്‍ പെടുമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു.