കെട്ടിടത്തിന്റെ 10ാം നിലയില്‍നിന്ന് വീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
സെന്‍ട്രല്‍ ഡല്‍ഹിയില്‍ ജാന്ദേവാലനില് സ്ഥിതിചെയ്യുന്ന വീഡിയോകോണ്‍ ടവറിന് മുകളില്‍നിന്ന് വീണ് വസന്ത് കുഞ്ഞിലെ ലേബര്‍ കോളനിയില്‍ താമസിക്കുന്ന തൊഴിലാളികളായ രാജു (24), ഇഷ്തിയാഖ് ഖാന് (25) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ന്യൂഡല്‍ഹി: ഗ്ലാസ് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിന്റെ 10ാം നിലയില്‍നിന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ജാന്ദേവാലനില് സ്ഥിതിചെയ്യുന്ന വീഡിയോകോണ്‍ ടവറിന് മുകളില്‍നിന്ന് വീണ് വസന്ത് കുഞ്ഞിലെ ലേബര്‍ കോളനിയില്‍ താമസിക്കുന്ന തൊഴിലാളികളായ രാജു (24), ഇഷ്തിയാഖ് ഖാന് (25) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച വൈകീട്ടോടയായിരുന്നു അപകടം.
ക്ലീനിങ് മെഷീന് ഉപയോഗിച്ച് ഗ്ലാസ് വൃത്തിയാക്കിക്കൊണ്ടിരിക്കവെ ക്രെയിനിന്റെ റോപ്പ് പൊട്ടി ഇരുവരും പത്താം നിലയില്‍നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്വകാര്യ ഏജന്‍സിയുടെ കീഴിലാണ് ഇരുവരും ജോലിചെയ്തുവന്നിരുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ചവരുത്തിയ സ്വകാര്യ ഏജന്‍സിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലിസ് വ്യക്തമാക്കി.